• 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14

ശ്രീ. വി ഡി സതീശൻ
ബഹു:കേരള മുഖ്യമന്ത്രി

ശ്രീമതി. ബിന്ദു കൃഷ്‌ണ
ബഹു: ക്ഷീര വികസന വകുപ്പ് മന്ത്രി

ശ്രീമതി ഷീബ ജോർജ് IAS
സ്പെഷ്യൽ സെക്രട്ടറി

ക്ഷീര വികസന വകുപ്പ് 

കാർഷിക കേരളത്തിൻറെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പശുപരിപാലനം.  രാജ്യത്ത് പാലിൻറെ ഉല്പാദനവും ഉപഭോഗവും വർദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിനായിട്ടാണ് 1962 ൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻറെ നിർദ്ദേശപ്രകാരം കേരളത്തിൽ ക്ഷീരവികസന വകുപ്പ് രൂപീകൃതമായത്.  പശുവളർത്തൽ എങ്ങനെ ആദായകരമാക്കാം എന്നും തൽഫലമായി ക്ഷീരകർഷകർക്ക് സാമൂഹിക സാമ്പത്തിക സുസ്ഥിരത എങ്ങനെ കൈവരിക്കാം എന്നതുമായിരുന്നു വകുപ്പിൻറെ പ്രധാന ലക്ഷ്യങ്ങൾ.  ക്ഷീരവികസന വകുപ്പ് സംസ്ഥാനത്തെ തീറ്റപ്പുൽകൃഷി വികസന പദ്ധതിയുടെ നോഡൽ ഏജൻസിയുമാണ്.  ക്ഷീരസഹകരണ സംഘങ്ങളെ ശാക്തീകരിക്കുക എന്നതും ക്ഷീരവികസന വകുപ്പിൻറെ പ്രധാന നയമാണ്.  വകുപ്പിൻറെ പ്രവർത്തനങ്ങൾ പ്രധാനമായും കേന്ദ്രീകരിക്കുന്നത് ശുദ്ധവും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പാൽ ഉല്പാദിപ്പിക്കുന്നതിലും ശുദ്ധമായ പാൽ ഗുണഭോക്താക്കൾക്ക് എത്തിക്കുന്നതിലുമാണ്.  സംസ്ഥാനത്തെ നിലവിലെ പാൽ ഉല്പാദനം 25.8 ലക്ഷം മെട്രിക് ടൺ ആണ്.  ഇതിൽ ക്ഷീരസംഘങ്ങൾ മുഖേന സംഭരിക്കുന്നത് 6.79 ലക്ഷം മെട്രിക് ടൺ ആണ്.  കേരളം പാലുല്പാദനത്തിൽ ശരാശരി 80% സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്.  ഏകദേശം 3.78 ലക്ഷം ക്ഷീരകർഷകർ നാളിതുവരെ ഈ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വായിക്കാൻ  

​​

വാർത്തകൾ

 

ക്ഷീര വികസന വകുപ്പിന്റെ 2026-2027 സാമ്പത്തിക വർഷത്തിലെ തീറ്റപ്പുൽകൃഷി ഘടകത്തിലെ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽ നിന്ന് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. 2026 ആഗസ്റ്റ് മാസം 10-ാം തീയതി മുതൽ 20-ാം തീയതി വരെ ക്ഷീരവികസന വകുപ്പിന്റെ  www.ksheerasree.kerala.gov.in   എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഓണം വാരാഘോഷം 2026  ഘാേഷയാത്രക്ക് ഫ്ലോട്ട് തയ്യാറാക്കുന്നതിന്  സീല്‍ ചെയ്ത ദർഘാസുകള്‍ ക്ഷണിക്കുന്നു

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് - അംഗങ്ങളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ക്കും, സേവനത്തിലിരിക്കവെ മരണമടയുന്ന സഹകരണ സംഘം ജീവനക്കാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്‌ അനുവദിക്കുന്നതിനും അപേക്ഷ ക്ഷണിക്കുന്നു~

ക്ഷീരപഥം - 2025 ജൂണ്‍ പതിപ്പ് ഇവിടെ വായിക്കൂ...