വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ
- ക്ഷീരമേഖലയുടെ സമഗ്രമായ ഉന്നമനം ഉറപ്പുനൽകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്.
- ക്ഷീരമേഖലയിൽ ദൈനംദിനമുളള ലാഭം പരമാവധിയാക്കുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിന്.
- സംസ്ഥാനത്ത് ക്ഷീരകർഷകരുടെ സാമൂഹിക സാമ്പത്തികസ്ഥിരത ഉറപ്പുവരുത്തുന്നതിന്.
- ശുപാർശപ്രകാരമുളള പാലിന്റെ മിനിമം ആവശ്യകതയുടെ ലഭ്യത ഉറപ്പാക്കുന്നതിന്.
- 2006-ലെ ഭക്ഷ്യസുരക്ഷാനിയമത്തിന് അനുസൃതമായി പ്രവർത്തിക്കാൻ ഈ മേഖലയെ പ്രാപ്തമാക്കുക.
- കേരളത്തിലെ ഉപഭോക്താക്കൾക്ക് ശുദ്ധവും സുരക്ഷിതവുമായ പാൽ ഉറപ്പാക്കാൻ.
- പുതിയ സംരംഭകരിലൂടെ ഗ്രാമീണമേഖലയിൽ സ്വയം തൊഴിലിനുളള അവസരമുണ്ടാക്കൽ
- ക്ഷീരമേഖലയിലെ വികസന സുസ്ഥിരത.
- ക്ഷീരമേഖലയെ ശക്തിപ്പെടുത്തുക.
- ക്ഷീരകർഷകർക്ക് മികച്ച വില ലഭിക്കുന്നതിന് മൂല്യവർദ്ധനവും മെച്ചപ്പെടുത്തിയ മാർക്കറ്റിംഗ്.
- ക്ഷീരമേഖലയിലെ ഫലപ്രദമായ ഉല്പാദനത്തിനായുളള കണ്ടുപിടിത്തങ്ങൾക്കും ഗവേഷണങ്ങൾക്കും വികസനത്തിനുമായുളള ധനവിനിയോഗം.
- കർഷകരുടെ വാതിൽപ്പടിയിൽ മികച്ച സേവനം നൽകുക.
- ഫലപ്രദമായ വിപുലീകരണ പ്രവർത്തനങ്ങളിലൂടെ സാങ്കേതിക കൈമാറ്റം.
- ക്ഷീരസംഘങ്ങളിലെ പാൽ ശേഖരണവും വിലനിർണ്ണയസംവിധാനങ്ങളും സ്വപ്രേരിതമാക്കുക.
- ക്ഷീരസംഘങ്ങളുടെ അക്കൗണ്ടിംഗ്, മാനേജ്മെന്റ് സിസ്റ്റം ഏകീകരിക്കുക.
- ക്ഷീരവികസന വകുപ്പ് ,സംരംഭകര്‍, ക്ഷീരസംഘങ്ങള്‍ എന്നിവരുടെ ഒരു സംയോജിത നെറ്റ്‍വർക്ക് സൃഷ്ടിക്കുക.