ക്ഷീര വികസന വകുപ്പിന്റെ സാന്നിദ്ധ്യം എല്ലാ ജില്ലകളിലും ഉണ്ട്. ജില്ലാതല പ്രവർത്തനങ്ങൾക്ക് ജില്ലാ ഓഫീസുകളുടെ ചുമതല ഡെപ്യൂട്ടി ഡയറക്ടർമാർക്കും, തിരുവനന്തപുരം ,കൊല്ലം , കോട്ടയം ,പാലക്കാട് ,കോഴിക്കോട് എന്നിവിടങ്ങളിലെ അഞ്ച് ക്ഷീര പരിശീലന കേന്ദ്രങ്ങളുടെ ചുമതല പ്രത്യേക ഡെപ്യൂട്ടി ഡയറക്ടർമാർക്കും ആണ് . ജില്ലാ ഓഫീസുകളിൽ ടെക്‌നിക്കൽ അസിസ്റ്റൻറ്മാരും, ജില്ലയിലെ ക്വളിറ്റി കൺട്രോൾ ഓഫീസർമാര്‍ ജില്ലയിലെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നു. ക്ഷീരവികസന ഓഫീസർമാരുടെ നേതൃത്വത്തിലുള്ള ബ്ലോക്ക്പഞ്ചായത്ത് ക്ഷീരവികസന യൂണിറ്റുകളിൽ ഡയറിഫാം ഇൻസ്ട്രക്ടർമാരും പ്രവർത്തിക്കുന്നു. ഇതാണ് വകുപ്പിൻറെ അടിസ്ഥാനഘടകം .സംസ്ഥാനത്തെ ക്ഷീരകർഷകരുമായി നേരിട്ട്ബന്ധപ്പെടുന്നത് ക്ഷീരവികസന യൂണിറ്റ് വഴി ആണ് . തിരുവനന്തപുരം ജില്ലയിലെ വലിയതുറയിൽ ഒരു തീറ്റപ്പുൽക്കൃഷിഫാമും, പട്ടത്ത് സ്റ്റേറ്റ് ഡയറി ലാബും പ്രവർത്തിക്കുന്നു .ഇത്കൂടാതെ കോട്ടയം, ആലത്തൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ റീജിയണൽ ലബോറട്ടറികളും പ്രവർത്തിക്കുന്നു . ഇതോടൊപ്പമുള്ള ഭൂപടം ഇവയുടെ വിശദാശംങ്ങൾ കാണിക്കുന്നു.