"ക്ഷീരകർഷകരുടെയും, ഉപഭോക്താക്കളുടെയും, ക്ഷീരമേഖലയിലെ ഏവരുടെയും ക്ഷേമം
ഉറപ്പു വരുത്തിക്കൊണ്ട് ഐശ്വര്യപൂർണ്ണമായ ഭാവി ലക്ഷ്യമിട്ടുകൊണ്ടുള്ള സംസ്ഥാനത്തിന്റെ
സമഗ്രവും സുസ്ഥിരവുമായ ക്ഷീരവികസനം
".

 

"ക്ഷീരമേഖലയുടെ ആത്യന്തികമായ അഭിവൃദ്ധി ലക്ഷ്യമിട്ടുകൊണ്ട്, സഹകരണ മേഖലയിലുള്ള ഏവരെയും ഉൾപ്പെടുത്തിക്കൊണ്ട്, ഉല്പന്നങ്ങളുടെ ഗുണമേന്മയും പരിശുദ്ധിയും ഉറപ്പുവരുത്തുന്നതിലൂടെ ആരോഗ്യസംരക്ഷണവും, ന്യായമായ വ്യാപാരപ്രക്രിയയും അനുവർത്തിച്ച്, നൂതന സാങ്കേതികവിദ്യ സ്വായത്തമാക്കി, സുസ്ഥിരവും ആദായകരവുമായ വികസന പ്രവർത്തനങ്ങൾ കൈക്കൊണ്ട് വിജയകരമായ കാർഷിക സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ക്ഷീരവികസന വകുപ്പിന്റെ  ദൗത്യം"