• 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12

ശ്രീ.പിണറായി വിജയന്‍
ബഹു:കേരള മുഖ്യമന്ത്രി

ശ്രീമതി ജെ. ചിഞ്ചുറാണി
ബഹു: ക്ഷീര വികസന വകുപ്പ് മന്ത്രി

ക്ഷീര വികസന വകുപ്പ് 

കാർഷിക കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പശുപരിപാലനം.  രാജ്യത്ത് പാലിന്റെ ഉല്പാദനവും ഉപഭോഗവും വർദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിനായിട്ടാണ് 1962 ൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ നിർദ്ദേശപ്രകാരം കേരളത്തിൽ ക്ഷീരവികസന വകുപ്പ് രൂപീകൃതമായത്.  പശുവളർത്തൽ എങ്ങനെ ആദായകരമാക്കാം എന്നും തൽഫലമായി ക്ഷീരകർഷകർക്ക് സാമൂഹിക സാമ്പത്തിക സുസ്ഥിരത എങ്ങനെ കൈവരിക്കാം എന്നതുമായിരുന്നു വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ.  ക്ഷീരവികസന വകുപ്പ് സംസ്ഥാനത്തെ തീറ്റപ്പുൽകൃഷി വികസന പദ്ധതിയുടെ നോഡൽ ഏജൻസിയുമാണ്.  ക്ഷീരസഹകരണ സംഘങ്ങളെ ശാക്തീകരിക്കുക എന്നതും ക്ഷീരവികസന വകുപ്പിന്റെ പ്രധാന നയമാണ്.  വകുപ്പിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും കേന്ദ്രീകരിക്കുന്നത് ശുദ്ധവും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പാൽ ഉല്പാദിപ്പിക്കുന്നതിലും ശുദ്ധമായ പാൽ ഗുണഭോക്താക്കൾക്ക് എത്തിക്കുന്നതിലുമാണ്.  വകുപ്പിന്റെ തുടക്കത്തിൽ വാർഷിക ഉല്പാദനം 2 ലിറ്റർ ആയിരുന്നത് ഇപ്പോൾ 25.20 ലക്ഷം മെട്രിക് ടൺ ആയി നിൽക്കുന്നു.  ഇതിൽ ക്ഷീരസംഘങ്ങൾ സംഭരിക്കുന്നത് 6.64 ലക്ഷം മെട്രിക് ടൺ ആണ്.  കേരളം പാലുല്പാദനത്തിൽ ശരാശരി 80% സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്.  ഏകദേശം 3.29 ലക്ഷം ക്ഷീരകർഷകർ നാളിതുവരെ ഈ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വായിക്കാൻ  

​​